അന്ന് ദിലീപ് വിളിച്ചപ്പോള്‍ വന്നു, ഇന്ന് മഞ്ജുവും - ഒരു തമിഴ് സൂപ്പര്‍സ്റ്റാര്‍ മലയാളത്തിലെത്തിയ കഥ!

ധനുഷിന്‍റെ രണ്ടാം വരവ്!

Dileep, Manju, Dhanush, Mammootty, Kalabhavan Mani, Mohanlal, ദിലീപ്, മഞ്ജു, ധനുഷ്, മമ്മൂട്ടി, കലാഭവന്‍ മണി, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (18:01 IST)
‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന സിനിമ ഒരു പരാജയമായിരുന്നു. മമ്മൂട്ടിയും ദിലീപും അഭിനയിച്ചിട്ടും ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ആ ചിത്രത്തിന്‍റെ ഒരു പ്രത്യേകത ആര്‍ക്കും അവഗണിക്കാനാവില്ല. തമിഴ് സൂപ്പര്‍താരം ധനുഷ് ആദ്യമായി അഭിനയിച്ച മലയാള ചിത്രമായിരുന്നു കമ്മത്ത് ആന്‍റ് കമ്മത്ത്.

എന്തായാലും ഇപ്പോള്‍ വീണ്ടും ധനുഷ് മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. മഞ്ജു വാര്യര്‍ നായികയാകുന്ന കരിങ്കുന്നം സിക്സസ് എന്ന സിനിമയില്‍ അതിഥിവേഷത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. പൃഥ്വിരാജിനുവേണ്ടി മാറ്റിവച്ച കഥാപാത്രമായിരുന്നെങ്കിലും പൃഥ്വിയുടെ തിരക്കുകള്‍ കാരണം സംവിധായകന്‍ ദീപു കരുണാകരന്‍ ധനുഷിനെ സമീപിക്കുകയായിരുന്നു.

ധനുഷിന്‍റെ മലയാളത്തിലേക്കുള്ള ആദ്യത്തെ വരവ് ദിലീപ് നായകനായ ചിത്രത്തിലേക്ക് ആയിരുന്നെങ്കില്‍ രണ്ടാമത്തെ വരവ് മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയിലേക്കാണ് എന്നത് കൌതുകമുണര്‍ത്തുന്ന വസ്തുതയാണ്.

കരിങ്കുന്നം സിക്സസില്‍ അനൂപ് മേനോനാണ് നായകനാകുന്നത്. ജയിലിലെ വോളിബോള്‍ ടീമിന്‍റെ കോച്ചായാണ് മഞ്ജു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :