അജിത്തിന്റെ അമ്പതാം ചിത്രം ‘മംഗാത്ത’; സംവിധാനം വെങ്കട് പ്രഭു
WEBDUNIA|
PRO
അജിത്തിന്റെ അമ്പതാം ചിത്രം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ഗൌതം വാസുദേവ് മേനോനു പകരം വെങ്കട് പ്രഭുവായിരിക്കും തലൈയുടെ അമ്പതാം ചിത്രം സംവിധാനം ചെയ്യുക. ‘മംഗാത്ത’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഉള്ളേ വെളിയേ’ എന്നായിരിക്കും സിനിമയുടെ സബ് ടൈറ്റില്‍.
മിസ്റ്ററി - സസ്പെന്‍സ് - ഡ്രാമ - ആക്ഷന്‍ - അഡ്വഞ്ചര്‍ ചിത്രമായിരിക്കും ഇതെന്നാണ് വെങ്കട് പ്രഭു അറിയിച്ചിരിക്കുന്നത്. ജോണ്‍ ട്രാവോള്ട്ടയുടെ സ്വോര്‍ഡ് ഫിഷ് എന്ന ഹോളിവുഡ് ചിത്രത്തിനോട് സാമ്യമുള്ള കഥയാണ് ‘മംഗാത്ത’യുടേതെന്നാണ് സൂചന.
കോളിവുഡ് ഗ്ലാമര്‍ ഗേള്‍ നീതു ചന്ദ്ര ഈ ചിത്രത്തില്‍ അജിത്തിന്റെ നായികയാകുമെന്നറിയുന്നു. യുവന് ശങ്കര്‍ രാജയായിരിക്കും സംഗീതം. ക്ലൌഡ് നയന്‍ മൂവീസിന്റെ ബാനറില്‍ ദയാനിധി അളഗിരിയാണ് മംഗാത്ത നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരിക്കും മംഗാത്ത. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന ഒരു മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടും. അജിത്തിന്റെ അമ്പതാം ചിത്രമായതിനാല്‍ തമിഴകത്തെ ഒട്ടേറെ മുന്‍നിര താരങ്ങള്‍ ഈ സിനിമയോടു സഹകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.