സിനിമ കണ്ടവര്‍ ഇത് വിശ്വസിക്കുമോ ? റിലീസായ ശേഷം 'ഗുരുവായൂരമ്പലനടയില്‍' സംവിധായകന് പറയാനുള്ളത്

കെ ആര്‍ അനൂപ്| Last Modified ശനി, 18 മെയ് 2024 (13:09 IST)
ഗുരുവായൂരമ്പലനടയില്‍ സിനിമ കണ്ടവര്‍ ഇത് വിശ്വസിക്കുമോ ? ചിത്രത്തിന് പശ്ചാത്തലമായ ഗുരുവായൂരമ്പലം സെറ്റ് ഇട്ടതായിരുന്നു. സിനിമ ചിത്രീകരണത്തിനായി ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥ ക്ഷേത്രം ആണെന്ന് ധരിച്ച് തൊഴുത് പ്രാര്‍ത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് സംവിധായകന്‍ വിപിന്‍ ദാസ്. പങ്കുവെച്ചത്.'ഗുരുവായൂരമ്പലടനടയില്‍ സ്ഥിരമുള്ള കാഴ്ചകളില്‍ ഒന്ന്,എല്ലാ ക്രെഡിറ്റും ആര്‍ട് ഡയറക്ടര്‍ സുനിലേട്ടന് എന്നാണ് വീഡിയോയ്ക്ക് താഴെ സംവിധായകന്‍ എഴുതിയത്.

കായ്‌പ്പോള, ഫാലിമി തുടങ്ങി നിരവധി ചിത്രങ്ങളുടെ കലാസംവിധായകനാണ് സുനില്‍കുമാരന്‍. അദ്ദേഹമാണ് ഗുരുവായൂരമ്പലനടയില്‍ സിനിമയ്ക്കായി സെറ്റ് ഒരുക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം മലയാള സിനിമയില്‍ ഒറിജിനലിനെ വെല്ലുന്ന ഗംഭീരമായ സെറ്റൊരിക്കയ കലാസംവിധായകനെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തുന്നത്. സെറ്റ് നിര്‍മ്മാണത്തിന് മാത്രം മൂന്നരക്കോടിയോളം രൂപ ചെലവായി എന്നാണ് വിവരം.
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിലെ മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 16 കോടിയില്‍ അധികം കളക്ഷന്‍ സിനിമ നേടിക്കഴിഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :