'ഗോള്‍ഡ്' റിലീസ് ഇനിയും മാറുമോ ? നിര്‍മ്മാതാവിന് പറയാനുള്ളത് ഇതാണ്!

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (16:02 IST)
'ഗോള്‍ഡ്' റിലീസ് ഇനിയും മാറല്ലേ എന്ന പ്രാര്‍ത്ഥനയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് ഉള്ളത്.ഡിസംബര്‍ ഒന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചുകൊണ്ട് 'ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ', എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത് ...ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ ....റിലീസ് തീയതി മാറുന്നതിന്
ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ് കാത്തിരുന്ന് കാണൂ'-ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :