ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടിവരും: അജയ് ദേവ്ഗൺ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (14:51 IST)
ഏറെ നാളുകൾക്ക് ശേഷം ബോളിവുഡ് വീണ്ടും ആവേശത്തിലാണ്. തുടർച്ചയായ പരാജയങ്ങൾ കൊണ്ട് വീർപ്പുമുട്ടിയ ബോളിവുഡിൽ വലിയ തരംഗമാണ് അജയ് ദേവ്ഗൺ നായകനായ ദൃശ്യം 2 തീർക്കുന്നത്. ഇതിനോടകം ചിത്രം 86 കോടി രൂപ ബോക്സോഫീസിൽ നിന്നും നേടികഴിഞ്ഞു.

മോഹൻലാൽ നായകനായ ദൃശ്യത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിൻ്റെ വിജയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ അജയ്ഗേവ്ഗൺ. ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടിവരുമെന്നാണ് താരം പറഞ്ഞത്. എല്ലാത്തിൻ്റെയ്യും അടിസ്ഥാനം എൻ്റർടൈന്മെൻ്റാണ്. ഏത് തരത്തിലുള്ള സിനിമയായാലും പ്രേക്ഷകർക്ക് അത് ആസ്വദിക്കാൻ കഴിയണം. അജയ് ദേവ്ഗൺ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :