വിജയുടെ ഇഷ്ടവിഭവം, വീട്ടിലെ വിളിപ്പേര്, നടനെക്കുറിച്ച് അമ്മ ശോഭ ചന്ദ്രശേഖര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (15:58 IST)
നടന്‍ വിജയിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. നടന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍ സുഹൃത്തിനൊപ്പം ഒരു പാചക പരിപാടി പങ്കെടുത്തിരുന്നു. പരിപാടിക്ക് ഇടയില്‍ വിജയിന് ഏറെ ഇഷ്ടപ്പെട്ട വിഭവം എന്താണെന്നും നടന്റെ വിളിപ്പേര് എന്താണെന്നും അവര്‍ വെളിപ്പെടുത്തി.


മകന്റെ പ്രിയപ്പെട്ട വിഭവം പാചകം ചെയ്യുമ്പോള്‍ ഷോയ്ക്കിടയില്‍ വിജയ്യെ ഫോണ്‍ വിളിക്കുകയുണ്ടായി. മകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ വിജയ്യെ 'ജോ' എന്നാണ് സ്‌നേഹത്തോടെ അമ്മ വിളിച്ചത്(അഭിനേതാവിന്റെ മുഴുവന്‍ പേര് ജോസഫ് വിജയ് എന്നാണ്). സ്വീറ്റ് പൊങ്കല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്.

ശോഭ ചന്ദ്രശേഖര്‍ ഗായിക കൂടിയാണ്. അവര്‍ മകനോടൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്, അവയില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളാണ്. വിജയും ശോഭയും ഒരുമിച്ച് ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :