1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Visudha Mejo movie,

'തിയേറ്ററുകളില്‍ നമ്മളും ഉണ്ട്';'വിശുദ്ധ മെജോ' ടീമിന്റെ സന്തോഷം, റിലീസ് തീയതി

Visudha Mejo movie
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വിശുദ്ധ മെജോ. ചിത്രം ജൂലൈ 29 തിയേറ്ററുകളില്‍ എത്തും.

കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം, മൂന്ന് നായികമാര്‍, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരായില്ല !