'വിശപ്പു നിന്‍','ആദിവാസി'ലെ പുതിയ ഗാനം, ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (08:57 IST)
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന 'ആദിവാസി' റിലീസിന് ഒരുങ്ങുകയാണ്.വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. വിശപ്പു നിന്‍ എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്.

ശ്രീലക്ഷ്മി വിഷ്ണു ആലപിച്ച ഗാനത്തിന് രതീഷ് വേഗ സംഗീതം ഒരുക്കിയിരിക്കുന്നു.
ലിറിക്കല്‍ വീഡിയോ: വിഷ്ണു രാംദാസ്.
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :