ഫഹദ് ചിത്രം ഉടനെയില്ല, അടുത്ത സിനിമ പൃഥ്വിരാജിനൊപ്പം: വിപിൻ ദാസ്

Vipin Das
അഭിറാം മനോഹർ| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2024 (11:39 IST)
Vipin Das
ഈ വര്‍ഷം തിയേറ്ററുകളില്‍ വലിയ വിജയമായ സിനിമയായിരുന്നു ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജിനൊപ്പം ബേസില്‍ ജോസഫ്, നിഖില വിമല്‍,അനശ്വര രാജന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരന്നത്.

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫഹദ് ഫാസിലും എസ് ജെ സൂര്യയും ഒന്നിക്കുന്ന ഗ്യാങ്ങ്സ്റ്റര്‍ സിനിമയാകും അടുത്തതായി ചെയ്യുക എന്നാണ് വിപിന്‍ ദാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ഈ വൈകുമെന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ ദാസ് വ്യക്തമാക്കിയത്.


ഫഹദ് ഫാസില്‍- എസ് ജെ സൂര്യ ചിത്രം വൈകുമെന്നാണ് വിപിന്‍ ദാസ് വ്യക്തമാക്കിയത്. അടുത്ത സിനിമ പൃഥ്വിരാജിനൊപ്പമാണെന്നും ഇത് ജയ ജയ ജയ ഹേയും വാഴയുമെല്ലാം പോലെ തന്റേതായ രീതിയിലുള്ള സിനിമയാകുമെന്നും അങ്ങനെയൊരു സിനിമ വേണമെന്ന് നിര്‍ബന്ധം പറഞ്ഞത് പൃഥ്വിരാജാണെന്നും വിപിന്‍ദാസ് പറയുന്നു. പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോള്‍ നിങ്ങളുടെ പ്രോസസിലുള്ള സിനിമ ചെയ്യണമെന്നായിരുന്നു. ഗുരുവായൂരമ്പല നടയില്‍ എന്റെ പ്രോസസിലുള്ള സിനിമ ആയിരുന്നില്ല. അടുത്തത് പക്ഷേ വാഴയും ജയ ജയ ജയ ഹേയും പോലുള്ള ഒരു സിനിമയായിരിക്കും. വിപിന്‍ ദാസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :