1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'vaazha 2' is coming, makers announce

'വാഴ 2' വരുന്നു, പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

vipin das vaazha the movie vaazha
വാഴ വന്‍ വിജയമായതിനാല്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കുകയാണ് നിര്‍മാതാക്കള്‍. വാഴ 2 ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമ അവസാനിക്കുന്നത് തന്നെ രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി കൊണ്ടാണ്.
 
നവാഗതനായ സവിന്‍ എം.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുകയാണ്. വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ദാസ് ആണ് പ്രഖ്യാപനം നടത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vipin Das (@vipindashb)

 ഹഷിര്‍, ഇര്‍ജുന്‍, വിനായകന്‍, അലന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പോസ്റ്ററും പുറത്ത് വിട്ടോ. 
 
വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് വാഴ നിര്‍മ്മിച്ചത്.
 
 ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിര്‍വ്വഹിക്കുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് അമല്‍ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആര്‍ ഒ- എ എസ് ദിനേശ്.
 
 
 
 
 
 
 
അടുത്ത ലേഖനം
'സൂപ്പര്‍സ്റ്റാര്‍' വിളി പണിയായി,വേദിയിലേക്ക് കേറാതെ ബൈജു സന്തോഷ്, നടനോട് ക്ഷമാപണം നടത്തി അവതാരക