രേണുക വേണു|
Last Modified ശനി, 22 ജനുവരി 2022 (08:41 IST)
'ഹൃദയം' തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുമ്പോള്‍ വൈകാരിക പ്രതികരണവുമായി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. സാമ്പത്തിക നേട്ടത്തിനു വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ഹൃദയംകൊണ്ടാണ് എടുത്തതെന്നും വിനീത് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഞായര്‍ ലോക്ക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിട്ടും സിനിമ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ്. തിയറ്റര്‍ ഉടമകളുടെ ബുദ്ധിമുട്ടൊക്കെ നിര്‍മാതാവിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇത്ര പ്രതിസന്ധിക്കിടയിലും സിനിമ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത്. എല്ലാവരും സിനിമ തിയറ്ററില്‍ വന്ന് കാണണം. വളരെ വൈകാരികമായ നിമിഷങ്ങളാണ് ഇതെന്നും വിനീത് പറഞ്ഞു.