35 കോടിയും താര പ്രതിഫലമായി കൊടുക്കുന്ന സിനിമകള്‍ക്ക് മുന്നില്‍ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച പത്തൊമ്പതാം നൂറ്റാണ്ട്, നന്ദി പറഞ്ഞ് സംവിധായകന്‍ വിനയന്‍
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (14:59 IST)
തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ പത്തൊന്‍പതാം നൂറ്റാണ്ട് ഇപ്പോഴും ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ വിനയന്‍.മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആര്‍ട്ടിസ്‌ററുകള്‍ക്കു മാത്രം ശമ്പളമായി നല്‍കുന്ന സിനിമകള്‍ക്കു മുന്നില്‍ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യ കരമെന്നു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമയുടെ സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി കാണുന്നുവെന്ന് സംവിധായകന്‍ പറയുന്നു.
വിനയന്റെ വാക്കുകളിലേക്ക്
ഇന്നലെയും എറണാകുളം ലുലു മാള്‍ ഉള്‍പ്പടെ കേരളത്തിലെ നിരവധി തീയറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഷോകള്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍.. വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടന്‍ സിജു വിത്സണ്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കല്‍ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി..
ഇപ്പോള്‍ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്..
ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്‌സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവര്‍ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തീയറ്ററുകളില്‍ ആവേശം നിറച്ച് ഇപ്പഴും ഈ സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു..
ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജന്‍ ചെറുപ്പക്കാരുണ്ടങ്കില്‍ അവരോടു പറയട്ടെ..,, നിങ്ങള്‍ ഈയ്യിടെ ആവേശത്തോടെ കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടപ്പം കിടപിടിക്കുന്ന ടെക്‌നിക്കല്‍ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങളുടെ പെര്‍ഫക്ഷനും പത്തൊന്‍പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം..
നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിന്റെ അടുത്തു പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്..
മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആര്‍ട്ടിസ്‌ററുകള്‍ക്കു മാത്രം ശമ്പളമായി നല്‍കുന്ന സിനിമകള്‍ക്കു മുന്നില്‍ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യ കരമെന്നു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതു പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാ