മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയുടെ കൂടെയും സിനിമ ! പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (15:12 IST)
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സംവിധായകന്‍ വിനയന്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്ന സിനിമകളെക്കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ വെച്ച് ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞു.

'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ ചിത്രീകരണം നടന്‍ പൂര്‍ത്തിയാക്കി. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :