എന്റെ ഒരപേക്ഷയാണ് നമ്മളെകൊണ്ടാകുന്നവിധം സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുക‘: കെടുതിയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ അപേക്ഷയുമായി വിനായകൻ

Sumeesh| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (11:04 IST)
കനത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം സാധാരണഗതിയിലെത്തിക്കാൻ അപേക്ഷയുമായി നടൻ വിനായകൻ. വളരെ വലിയ ദുരന്തമാണ് ഉണ്ടായത് എന്നും അതിനാൽ ഇനി നമുക്ക് ചെയ്യാ‍നാവുക ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു ജനജീവിതം സാധാരഗതിയിലെത്തിക്കുക എന്നതാണ് എന്നും പറയുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആവുന്നത്ര സഹാരം നൽകാൻ അദ്ദേഹം ജനങ്ങളോട് അപേക്ഷിച്ചു.


‘നമ്മുടെ നാട് പ്രളയ ദുരന്തത്തിലാണ്. കുറേ ജീവന്‍ നഷ്ടപ്പെട്ടു. കുറേ അധികം ആളുകളുടെ വീട് പൂര്‍ണമായും നഷ്ടപ്പെട്ടു. ഇനി നമുക്ക് ചെയ്യാനുള്ളത് ജനം ഒറ്റക്കെട്ടായി നിന്ന് ജന ജീവിതം സാധാരണ ഗതിയില്‍ എത്തിക്കുക എന്നുള്ളതാണ്. ആയതിനാല്‍ എന്റെ ഒരപേക്ഷയാണ് നമുക്ക് ആവും വിധം സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന ചെയ്യുക’ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിനായകന്‍ അഭ്യര്‍ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :