സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മൂന്നാം വരവ് ,ഗോള്‍ഡ് തുടങ്ങി, പൃഥ്വിരാജിനൊപ്പം നയന്‍താര, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (15:06 IST)

ആദ്യ രണ്ട് ചിത്രങ്ങളുടെ മിന്നും വിജയത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ ഗോള്‍ഡ് തുടങ്ങി. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള സംവിധായകന്റെ മൂന്നാം വരവിനെ വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും നോക്കി കാണുന്നത്. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അജ്മല്‍ അമീറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അതേസമയം സെപ്റ്റംബര്‍ അവസാനം പൃഥ്വിരാജ് ടീമിനൊപ്പം ചേരും.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല.ഫഹദ് ഫാസില്‍-നയന്‍താര ടീമിന്റെ 'പാട്ട്' അല്‍ഫോണ്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ ചിത്രം നടക്കാതെ പോയെന്നാണ് തോന്നുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :