അഭിറാം മനോഹർ|
Last Modified വെള്ളി, 27 സെപ്റ്റംബര്‍ 2024 (12:54 IST)
ഇന്ത്യന്‍ 2 വിന് ശേഷം ശങ്കര്‍ ചെയ്യുന്ന പുതിയ സിനിമയില്‍ സൂര്യയും വിക്രമും വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത നോവല്‍ വീരയുഗ നായകന് വേല്പ്പാരിയാണ് ശങ്കര്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നത്. നോവലിന്റെ അവകാശം നേരത്തെ ശങ്കര്‍ സ്വന്തമാക്കിയിരുന്നു. ബാല സംവിധാനം ചെയ്ത പിതാമകന് എന്ന സിനിമയ്ക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാകും വിക്രമും സൂര്യയും ഒന്നിക്കുന്നത്. സിനിമയിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
നേരത്തെ ശങ്കറിന്റെ അന്യന്, ഐ എന്നീ സിനിമകളില്‍ വിക്രം ഭാഗമായിരുന്നു. രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. അതേസമയം ഇതുവരെയും ഒരു ശങ്കര്‍ സിനിമയില്‍
സൂര്യ അഹിനയിച്ചിട്ടില്ല. നേരത്തെ ഹിന്ദി സിനിമയായ ത്രീ ഇഡിയറ്റ്സിന്റെ റീമേയ്ക്കായ നന്‍പനില്‍ സൂര്യയെ പരിഗണിച്ചെങ്കിലും സിനിമയില്‍ സൂര്യ അഭിനയിച്ചിരുന്നില്ല.