അട്ടപ്പാടിയിലെ മധുവായി അപ്പാനി ശരത്, 'ആദിവാസി' റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജനുവരി 2022 (11:54 IST)

അപ്പാനി ശരത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിവാസി. അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് സംവിധായകന്‍ വിജീഷ് മണി നല്‍കി.

ആദിവാസി എന്ന സിനിമയിലെ കളര്‍ ഗ്രേഡിംഗ് പൂര്‍ത്തിയായെന്നും മഹാദേവന്‍ (കളറിസ്റ്റ്) & പി മുരുഗേശ്വരന്‍ (ഛായാഗ്രാഹകന്‍) ഒപ്പം ഉണ്ടായിരുന്നുവെന്നും വിജീഷ് പറഞ്ഞു.

കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :