'അയല്‍ക്കാര്‍ക്ക് ഒരു സഹായഹസ്തം'; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്ത് ഗോകുലം ഗോപാലന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (09:10 IST)

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപ സംഭാവന ചെയ്ത് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്. നേരത്തെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഇത്രയും തന്നെ തുക ഗോകുലം ഗോപാലന്‍ നല്‍കിയിരുന്നു.

'ഞങ്ങളുടെ അയല്‍ക്കാര്‍ക്ക് ഒരു സഹായഹസ്തം നല്‍കുന്നു.ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഒരു കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പബ്ലിക് റിലീഫ് ഫണ്ടിന് കൈമാറി. കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ സഹായിക്കുന്നതിന്, മുമ്പ് ഞങ്ങളുടെ ചെയര്‍മാന്‍ അതേ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറിയിരുന്നു'- ഗോകുലം മൂവീസ് ഓഫീഷ്യല്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :