അനുബന്ധ വാര്‍ത്തകള്‍
- ത്രീ ഇഡിയറ്റ്സിനേക്കാൾ മികച്ചത് നൻപനാണ്, വിജയ് ഞെട്ടിച്ചു; മറുപടിയുമായി ആമിർ ഖാൻ ആരാധകർ
- 'പറഞ്ഞ് കഴിഞ്ഞാണ് എനിക്ക് ബോധം വരിക, ഇങ്ങനെ ഒന്നും അദ്ദേഹത്തോട് പറയരുതല്ലോ എന്ന്': വിജയ്യെ കുറിച്ച് മമിത
- 'കുട്ടിക്കാലം മുതലേ വിജയ് ഫാൻ '; തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് ഗ്രേസ് ആന്റണി
- പടക്കളം രണ്ടാം ഭാഗം ഉണ്ടാകുമോ?: വ്യക്തത നൽകി നിർമാതാവ് വിജയ് ബാബു
- June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
'സിംഹം എപ്പോഴും സിംഹം തന്നെയാണ്': വിജയ് വീണ്ടും കാക്കിയിടുന്നു, ജനനായകന്റെ അപ്‌ഡേറ്റ്
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും അടുത്തിടെ കഴിഞ്ഞിരുന്നു.
നടൻ വിജയ്‌യുടെ പിറന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളൊക്കെ ആരാധകർ തുടങ്ങിക്കഴിഞ്ഞു. ജൂൺ 22 നാണ് വിജയുടെ പിറന്നാൾ. വിജയ്‌യുടെ പിറന്നാൾ സമ്മാനമായി ആരാധകർ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രം ജന നായകന്റെ അപ്ഡേഷനാണ്. ചിത്രത്തിന്റെ ടീസറെങ്കിലും പുറത്തുവിടുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും അടുത്തിടെ കഴിഞ്ഞിരുന്നു.
ജൂൺ 22 ന് 12 മണിക്ക് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവരുമെന്നാണ് അപ്‌ഡേറ്റ്. സിംഹം എപ്പോഴും സിംഹം തന്നെയാണ്. അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ടീസർ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ വിജയ് പൊലീസ് ആയാണ് എത്തുക. ഏറെ നാളുകൾക്ക് ശേഷം വിജയ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കും ഇത്.
ജന നായകന്റേതായി ഇതുവരെ പുറത്തുവന്ന ടീസറുകളിലെല്ലാം ആൾക്കൂട്ടവുമുണ്ടായിരുന്നു. അടുത്തവർഷം ജനുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.