അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാർ പ്രത്യയശാസ്ത്രം നിറയൊഴിച്ച് 78 വർഷം, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമിപ്പിച്ച് മുഖ്യമന്ത്രി
- ബജറ്റ് ജനകീയം, ശക്തമായി എതിര്‍ക്കണം; യുഡിഎഫ് ക്യാംപില്‍ ആശങ്ക
- Kerala Budget 2026 Live Updates: ജനകീയം, സ്ത്രീപക്ഷം, ക്ഷേമം ഉറപ്പ്; പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങള്‍
- മനുഷ്യർ എപ്പോഴും മാറികൊണ്ടിരിക്കും, ഐറ്റം ഡാൻസിൽ നിലപാടിൽ മാറ്റം വരുത്തിയോ?, മറുപടി നൽകി രജിഷ
- ജനനായകന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല
"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
"33 വർഷത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, രാഷ്ട്രീയത്തിലായിരിക്കും മുഴുവൻ ശ്രദ്ധ"
vijay
"33 വർഷത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, രാഷ്ട്രീയത്തിലായിരിക്കും ഇനിയെന്റെ മുഴുവൻ ശ്രദ്ധ... ഇത് പെട്ടന്നെടുത്ത തീരുമാനമല്ല, കോവിഡ് കാലം മുതൽക്കേ ഞാൻ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുകയും അതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു എന്റെ തീരുമാനം ശക്തമാണ്. സിനിമകൾ ഉപേക്ഷിക്കുകയാണ്, ജനനായകന്റെ പ്രദർശനം വൈകുന്നതുകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നത് നിർമാതാവാണ്. അദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"- വിജയ് പറഞ്ഞു
അതേസമയം രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി കടന്നതിനു പിന്നാലെ തന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കാനും വിജയ് മറന്നില്ല. കിങ് മേക്കർ ആവാൻ അല്ല, ജയിക്കാനാണ് താൻ മത്സരിക്കുന്നതെന്ന് താരം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഭാഗമായി മത്സരത്തിന് ഇറങ്ങുംമുമ്പ് ചിത്രം പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി.) സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്.