അനുബന്ധ വാര്‍ത്തകള്‍
- വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
- Kerala Budget 2025: കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി, കെ ഹോം പദ്ധതിക്ക് 5 കോടി
- സംസ്ഥാനത്തെ ആള്‍താമസമില്ലാത്ത വീടുകള്‍ 'ഏറ്റെടുക്കാന്‍' സര്‍ക്കാര്‍; ലോക മാതൃകയില്‍ വമ്പന്‍ പദ്ധതി
- Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍
- Kerala Budget 2025-26 Live Updates: കേന്ദ്രം ഞെരുക്കുമ്പോഴും നാം മുന്നോട്ട്; സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട് ധനമന്ത്രി - ബജറ്റ് അവതരണം തത്സമയം
Kerala Budget 2026 Live Updates: ജനകീയം, സ്ത്രീപക്ഷം, ക്ഷേമം ഉറപ്പ്; പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങള്‍
Kerala Budget Live Updates: സംസ്ഥാന ബജറ്റ് അവതരണം രാവിലെ ഒന്പതിനു ആരംഭിച്ചു. പിണറായി വിജയന് സര്‍ക്കാരിന്റെ 12-ാം ബജറ്റും കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആറാം ബജറ്റുമാണിത്. ധനനിലയില്‍ വലിയ പുരോഗതിയാണ് കേരളം ഇക്കാലയളവില്‍ കൈവരിച്ചതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.
2025-26 പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്
റവന്യു വരവ് - 1,37,082.61 കോടി
റവന്യു ചെലവ് - 1,73,971.80 കോടി
റവന്യു കമ്മി - 36,889.19 കോടി
ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായി നല്കാന് തീരുമാനം
ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം
അവശേഷിക്കുന്ന ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം
കുടിശിക ഘട്ടംഘട്ടമായി കൊടുത്തു തീര്‍ക്കും
പൊതുവിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന
പൊതുവിദ്യാഭ്യാസ രംഗത്ത് ബജറ്റ് വിഹിതത്തേക്കാള്‍ അധികം തുക ചെലവഴിക്കാന്‍ സാധിച്ചു
പൊതുവിദ്യാഭ്യാസം
തടസരഹിത വിദ്യാഭ്യാസത്തിനായി 11 കോടി
അധ്യാപകരുടെ ശാക്തീകരണത്തിനു 10 കോടി
സൗജന്യ യൂണിഫോം പദ്ധതിക്കായി 150.34 കോടി
ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266.66 കോടി
ചാംപ്യന്‍സ് ബോട്ട് ലീഗിനു 10.46 കോടി
കൊല്ലം മറീന തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ആറ് കോടി
അഷ്ടമുടി കായലിനു ചുറ്റും സൈക്കിള്‍ ട്രാക്കിനു 10 കോടി
വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വർധിപ്പിക്കും
പദ്ധതിക്കായി 150 കോടി രൂപ
ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിന് പ്രതിവർഷം 10 കോടി
റോഡ് അപകടങ്ങള്‍ക്കു ലൈഫ് സേവര്‍ പദ്ധതി
ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ
15 കോടി അനുവദിച്ചു
വി.എസ്. സെന്റര്‍ തിരുവനന്തപുരത്ത്
20 കോടി മാറ്റിവെച്ചു
കെ.എം.ഷാജിയുടെ വര്‍ഗീയ പരാമര്‍ശം ഓര്‍മിപ്പിച്ച് ധനമന്ത്രി
മതമല്ല, എരിയുന്ന വയറിന്റെ തീയാണ് ഇടതുപക്ഷം കാണുന്നത്
രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലൈഫ് മിഷന് പദ്ധതിയിലെ വീടുകളുടെ എണ്ണം 5,25,000 കടക്കും
വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷം
കേരളത്തിന്റെ കൂട്ടായ്മയെ തകര്‍ക്കാന്‍ ഉഗ്രവിഷം ചീറ്റുന്ന വര്‍ഗീയ വിഷങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
സ്ത്രീ സുരക്ഷ പെന്‍ഷനായി 3821 കോടി
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിക്കായി 400 കോടി
കേരളത്തിന്റെ പൊതുകടം കുറഞ്ഞെന്ന് ധനമന്ത്രി സഭയില്‍
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം 1000 രൂപ വര്‍ധിപ്പിച്ചു
സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വര്‍ധിപ്പിച്ചു
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം 1000 രൂപ വര്‍ധിപ്പിച്ചു