ബയോപിക് അല്ല,സൂരറൈ പോട്രിനെക്കാള്‍ വെല്ലുവിളി നിറഞ്ഞ സിനിമ, സൂര്യയുടെ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായിക സുധ കൊങ്കര

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (17:00 IST)

സൂര്യയ്‌ക്കൊപ്പം സംവിധായിക സുധ കൊങ്കര ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.ചിത്രം ഒരു ബയോപിക് അല്ലെന്ന് സംവിധായിക തന്നെ വെളിപ്പെടുത്തി.

ഒരു അഭിമുഖത്തില്‍ സംവിധായിക തന്റെ അടുത്ത ചിത്രം സൂര്യയ്ക്കൊപ്പമാണെന്ന് പറഞ്ഞു, ഇത് സൂരറൈ പോട്രിനെക്കാള്‍ വെല്ലുവിളി നിറഞ്ഞ സിനിമയായിരിക്കുമെന്നും അവര്‍ പറയുന്നു.ഇത് ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യഥാര്‍ത്ഥ കഥയാണെന്നും ബയോപിക് അല്ലെന്നും സുധ കൊങ്കര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യഥാര്‍ത്ഥ കഥ എന്താണെന്ന് സംവിധായിക വെളിപ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :