1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Viduthalai Part 2' release might be pushed to a later date

'വിടുതലൈ 2' റിലീസ് വൈകും, കാരണം ഇതോ ?

Viduthalai Part 2
വെട്രി മാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ' രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിച്ചത്. സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. സിനിമ കണ്ടവര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
 
 'വിടുതലൈ പാര്‍ട്ട് 2' റിലീസ് വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെയ്/ജൂണില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സംവിധായകന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇനിയുള്ള ഭാഗങ്ങള്‍ ഗംഭീരമായി ചിത്രീകരിക്കാന്‍ ആണ് തീരുമാനം. സിനിമയുടെ സിജി വര്‍ക്കുകള്‍ക്കും കുറച്ച് സമയം ആവശ്യമാണ്.
 
 സെപ്റ്റംബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ അത് വൈകും. ഡിസംബര്‍ അവസാനത്തോടെയോ 2024 ആദ്യമോ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 
 
അടുത്ത ലേഖനം
രജനികാന്തിന്റെ പുതിയ സിനിമകള്‍,'തലൈവര്‍172' സംവിധായകനെ തിരഞ്ഞ് ആരാധകര്‍