ഐ ജി ഗീത പ്രഭാകറായി വീണ്ടും ചുമതലയേറ്റ് ആശ ശരത്ത് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (16:03 IST)
വീണ്ടും ഐജി ഗീത പ്രഭാകർ ആയി ചുമതലയേൽക്കാൻ ഒരുങ്ങി ആശ ശരത്ത്. ദൃശ്യം 2ൻറെ ടീമിനൊപ്പം ചേരുന്നതിൻറെ സന്തോഷം നടി തന്നെയാണ് പങ്കുവെച്ചത്. ഷൂട്ടിങ്ങിന് മുമ്പ് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടിയെന്നും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഗീത പ്രഭാകർ എന്നും താരം പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിലവിലെ സാഹചര്യത്തിൽ കോവിഡ് നെഗറ്റീവ് കിട്ടിയാലേ ചിത്രത്തിൽ പ്രവർത്തിക്കാനാകൂ. കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രവും ആശ ശരത് പങ്കുവെച്ചു. തിങ്കളാഴ്ച്ച ദൃശ്യം 2ൻറെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചിരിന്നു.

മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്‌കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നീ വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആൻറണി പെരുമ്പാവൂരാണ്
നിർമ്മിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായകൻ എഡിറ്റിങ്ങും അനില്‍ ജോണ്‍സണ്‍ സംഗീതവും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :