ഒ.ടി.ടിയിലും വിജയം തുടരാന്‍ 'പത്തു തല', എത്തുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഏപ്രില്‍ 2023 (12:21 IST)
ഒബെലി എന്‍. കൃഷ്ണ സംവിധാനം ചെയ്ത 'പത്തു തല' മാര്‍ച്ച് അവസാന വാരമാണ് തിയേറ്ററുകളില്‍ എത്തിയത്. ചിമ്പു, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, സന്തോഷ് പ്രതാപ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ഏപ്രില്‍ 27 ന് തമിഴില്‍ 'പത്തു തല'സ്ട്രീമിംഗ് ആരംഭിക്കും.

തമിഴ്നാട് മുഖ്യമന്ത്രിയുടെ (സന്തോഷ് പ്രതാപ്) ദുരൂഹമായ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തെ കേന്ദ്രീകരിച്ചാണ് സിനിമ.കാണാതായ നേതാവിനെ കണ്ടെത്താനും കേസ് അന്വേഷിക്കാനും പോലീസ് ഓഫീസര്‍ ശക്തിവേലിനെ (ഗൗതം കാര്‍ത്തിക്) ചുമതലപ്പെടുത്തുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :