അമേയ മാത്യുവിന്റെ വരനെ കണ്ടെത്തി സോഷ്യല്‍ മീഡിയ !

രേണുക വേണു| Last Modified ബുധന്‍, 24 മെയ് 2023 (14:00 IST)

നടിയും മോഡലുമായ അമേയ മാത്യു വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'മോതിരം മാറി' എന്ന അടിക്കുറിപ്പോടെയാണ് താരം വിവാഹനിശ്ചയ ചിത്രം പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം താരം മറച്ചിരുന്നു.
അമേയയുടെ വരന്‍ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കിരണ്‍ കാട്ടികാരന്‍ ആണ് അമേയയുടെ വരന്‍. ഇരുവരുടെയും പ്രണയ വിവാഹമാണ്. വിവാഹ മോതിരം കൈമാറിയ ചിത്രം കിരണും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരിസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :