ദുൽഖർ അല്ലാതെ മറ്റാര്, ലക്കി ഭാസ്ക്കറിന് രണ്ടാം ഭാഗം വരുമെന്ന് വെങ്കി ആറ്റ്ലൂരി
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി ആറ്റ്‌ലൂരി ഒരുക്കിയ ലക്കി ഭാസ്‌കര്‍ തെലുങ്കിലെ വലിയ വിജയമായി മാറിയിരുന്നു. ബോക്‌സോഫീസില്‍ നിന്നും 100 കോടിയിലധികം രൂപ സിനിമ കളക്റ്റ് ചെയ്തിരുന്നു. തെലുങ്കില്‍ ദുല്‍ഖറുടെ താരമൂല്യം ഉയരാനും സിനിമ കാരണമായിരുന്നു. മലയാളത്തില്‍ അല്ലാതെ മറ്റൊരു ഭാഷയില്‍ 100 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാളി നടനെന്ന നേട്ടവും ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകനായ വെങ്കി ആറ്റ്‌ലൂരി.
നിലവില്‍ സൂര്യയെ നായകനാക്കി ഒരുക്കിയ വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ പ്രമോഷന്‍ പരിപാടികളിലാണ് വെങ്കി ആറ്റ്‌ലൂരി. ഇതിനിടെയാണ് ലക്കി ഭാസ്ക്കറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ആരാകും നായകനെന്ന് അവതാരക ചോദ്യം ചോദിച്ചതോടെയാണ് ദുല്‍ഖര്‍ തന്നെയാകും നായകനെന്നും അല്ലാതെ മറ്റാരെയും ആലോചിക്കാന്‍ തനിക്കാകില്ലെന്നും വെങ്കി ആറ്റ്‌ലൂരി പറഞ്ഞത്.
#VenkyAtluri confirms #LuckyBaskhar2 and opens up about the National Award! ..
— Gv (@gowtham0725) August 8, 2026
. pic.twitter.com/hLdZGfJWzu
1980- 1990 കാലഘട്ടത്തിലെ കഥയായിരുന്നു ലക്കി ഭാസ്‌കര്‍ പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടായിരുന്നു സിനിമയില്‍ ദുല്‍ഖര്‍ എത്തിയത്. തെലങ്കാന ഫിലിം അവാര്‍ഡുകളില്‍ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സിനിമയിലൂടെ നേടാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു.
