കെ ആര്‍ അനൂപ്|
Last Modified വെള്ളി, 11 നവംബര്‍ 2022 (10:07 IST)
മകന് പിറന്നാള്‍ ആശംസകളുമായി നടി വീണ നായര്‍.2016 നവംബര്‍ 11 തന്റെ ജീവിതത്തില്‍ മനോഹരമായ ദിവസമായിരുന്നു എന്ന് താരം പറയുന്നു. പിറന്നാള്‍ ദിനത്തില്‍ മകനെ കുറിച്ച് വീണ.
'ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി .2016 നവംബര്‍ 11 .ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ,ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസം. അന്ന് മുതല്‍ ഈ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രശ്‌നങ്ങളും വന്നപ്പോള്‍ ,അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു നീ ആണ് അംബുച്ച.നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല.നീയാണ് എല്ലാം ,നിന്‌ടെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടം.അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല .ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു .നിനക്ക് നല്ല ഒരു അമ്മയായി നിന്‌ടെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ .ജന്മദിനാശംസകള്‍ അമ്പാടി.'-വീണ നായര്‍ കുറിച്ചു.