ആക്ഷന്‍ ഡ്രാമയുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും,'വെടിക്കെട്ട്' ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (15:09 IST)
ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
ഗോകുലം ഗലേറിയ കോഴിക്കോട് വെച്ചാണ് ട്രെയിലര്‍ ലോഞ്ച്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :