നിര്‍മ്മാതാക്കളും സംവിധായകരും തമ്മിലടി ! ഒടുവില്‍ 'വെടിക്കെട്ട്'തുടങ്ങാന്‍ അനുമതി, രസകരമായ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 14 ജനുവരി 2023 (11:12 IST)
വെടിക്കെട്ട് റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ചിത്രം തിയേറ്ററില്‍ എത്തും.
സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.

രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :