'വാരിസ്' 300 കോടി ക്ലബിലേക്ക്, തിയേറ്ററുകളില്‍ ആളെക്കൂട്ടി വിജയ് ചിത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (15:02 IST)
'വാരിസ്' പ്രദര്‍ശനം തുടരുകയാണ്.ചിത്രം ബോക്സ് ഓഫീസില്‍ 300 കോടി നേടുമെന്ന പ്രതീക്ഷയിലാണെന്ന് നിര്‍മ്മാതാക്കള്‍.

ജനുവരി 30ന്, സിനിമ റിലീസ് ചെയ്ത് 20-ാം ദിവസമായിട്ടും തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകള്‍ക്ക് കുറവില്ല.


ഇന്ത്യയില്‍ നിന്ന് 194 കോടിയും യുകെ ഉള്‍പ്പെടെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 103 കോടിയും നേടിയ ചിത്രം ബോക്സ് ഓഫീസില്‍ 300 കോടി ക്ലബ് കളക്ഷനിലേക്ക് കുതിക്കുകയാണ്.

'വാരിസ്' യുകെയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തമിഴ് ഗ്രോസറാണെന്ന് പറയപ്പെടുന്നു. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 320 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :