അജിത്തും ശാലിനിയും മാസ്‌ക് ധരിച്ച് ആശുപത്രിയില്‍, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 23 മെയ് 2020 (20:02 IST)
തെന്നിന്ത്യൻ സിനിമയിലെ മാതൃക ദമ്പതിമാരായ അജിത്തും ശാലിനിയും ആശുപത്രിയിലേക്ക് മാസ്ക് ധരിച്ചെത്തിയ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിക്കുകയാണ്. ഇരുവരും മാസ്ക് ധരിച്ച് ആശുപത്രി റിസപ്ഷനിൽ സംസാരിക്കുന്ന വീഡിയോ കണ്ട് ആരാധകർക്ക് നേരിയ തോതില്‍ ആശങ്കയുണ്ട്.

ഇരുവരും ആശുപത്രിയിലേക്ക് പോയതെന്തിനാണെന്നുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയതും. ഇതോടെയാണ് ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്നത്.

ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നത്. താരദമ്പതികളുമായുള്ള അടുത്ത ബന്ധമുള്ളവർ
പ്രതികരണവുമായി എത്തുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :