1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vaikom Vijayalakshmi

വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരിച്ചുകിട്ടിയോ ? വീഡിയോയുമായി ഗായിക

Vaikom Vijayalakshmi
സോഷ്യല്‍ മീഡിയയില്‍ ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരിച്ചുകിട്ടി എന്ന തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ശരിയല്ലെന്ന് വിജയലക്ഷ്മി തന്നെ പറയുന്നു.
 
അമേരിക്കയില്‍ ചികിത്സ നടന്നു കൊണ്ടിരിക്കുന്നതേ ഉള്ളൂവെന്നും മരുന്ന് കഴിച്ച് ഡവലപ്‌മെന്റ് ഉണ്ട്, അതായത് കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ലെന്നും വിജയലക്ഷ്മി പറയുന്നു.
 
ആരോ തെറ്റിധാരണയുടെ പുറത്ത് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായിരിക്കും ആ വാര്‍ത്ത ആരും വിശ്വസിക്കരുതെന്നും പറഞ്ഞാണ് വിജയലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്.
അടുത്ത ലേഖനം
കുറുപ്പിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍,നരവീണ താടിയും മുടിയും നീട്ടി വളര്‍ത്തി 'അലക്‌സാണ്ടര്‍' വരുന്നു, വീഡിയോ