രേണുക വേണു|
Last Modified ബുധന്‍, 14 ജൂലൈ 2021 (19:07 IST)
പതിനേഴുകാരന്റെ താടിയെല്ലില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 82 പല്ലുകള്‍ ! ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലെന്ന് നമുക്ക് തോന്നാം. എന്നാല്‍, ബിഹാറിലെ പാട്‌നയില്‍ സംഭവിച്ചതാണ് ഇത്. അസാധാരണമായ ട്യൂമര്‍ ബാധിച്ച 17 കാരന്റെ താടിയെല്ലിലാണ് 82 പല്ലുകള്‍ കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് 82 പല്ലുകള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
നിതീഷ് കുമാര്‍ എന്ന പതിനേഴുകാരനാണ് അസാധാരണ ട്യൂമറായ കോംപ്ലക്‌സ് ഒഡോന്റോമ ബാധിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദന അനുഭവിക്കുന്നത്. ബിഹാറിലെ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. താടിയെല്ലിന്റെ ഭാഗത്തായി നീരുവന്ന് വീര്‍ത്ത പോലെയായിരുന്നു. ഇത് കണ്ട ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കാന്‍ ചെയ്തപ്പോള്‍ 82 പല്ലുകള്‍ കണ്ടെത്തി.