ഹിന്ദി ഒടിയന്‍ കണ്ട് എല്ലാവരും ലാലേട്ടനെ അഭിനന്ദിക്കുകയാണ്; മോഹന്‍ലാലിന് ജന്മദിനാശംസകളുമായി സംവിധായകന്‍ ശ്രീകുമാര്‍

രേണുക വേണു| Last Modified ശനി, 21 മെയ് 2022 (12:58 IST)

ഇന്ന് 62-ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍. മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ സംവിധാനം ചെയ്ത സംവിധായകനാണ് ശ്രീകുമാര്‍. മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ കണ്ട പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണെന്ന് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി.എ.ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം

ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒടിയന്‍ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയന്‍ യുട്യൂബില്‍ വീക്ഷിച്ച പ്രേക്ഷകര്‍ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്‌സ് നിറയെ...

RRR ഹിന്ദിയില്‍ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പെന്‍മൂവി സാണ് ഒടിയന്‍ ഹിന്ദി പ്രേക്ഷകരില്‍ എത്തിച്ചത്.
ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം.

1,00,00,000 പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ...
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :