കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (11:06 IST)
ഉണ്ണി മുകുന്ദന്റെ സുഹൃത്തും പ്രമോഷന്‍ കണ്‍സള്‍ട്ടന്റുമാണ് വിപിന്‍. മേപ്പടിയാനുശേഷം 'ഷെഫീക്കിന്റെ സന്തോഷം' ത്തിലും വിപിന്‍ അഭിനയിച്ചിരുന്നു. ഇപ്പോഴതാ തന്റെ പ്രിയ സുഹൃത്തായ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് വിപിന്‍.
'ജന്മദിനാശംസകള്‍ സിനിമാ മേഖലയിലെ ഏറ്റവും വിനയാന്വിതനും സത്യസന്ധനുമായ വ്യക്തിയ്ക്ക് ക്രോണിക് ബാച്ചിലറായ ആള്‍ക്ക്! ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഏറ്റവും മധുരതരമായ വ്യക്തിക്ക്ആദ്യമായി നിര്‍മ്മിച്ച ചിത്രം മേപ്പടിയാന്‍ കംഫേര്‍ട് സോണ്‍ ബ്രേക്ക് ചെയ്തു ഹിറ്റ് ആയി. ഒരുപാട് അവാര്‍ഡുകളും പ്രശംസകളും നേടി. ദേശിയ അവാര്‍ഡും കിട്ടി. മാളികപ്പുറം കേരള ജനങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കി. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി. പുതിയ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നു.. എല്ലാം ശെരി.. പക്ഷെ.. ആരും അറിയാതെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉണ്ടെങ്കില്‍ വിവരമറിയും. നീണ്ട മൂക്കുള്ള, വിടര്‍ന്ന കണ്ണുള്ള ആ കുട്ടിയെ കണ്ട് കിട്ടിയെങ്കില്‍ അറിയിക്കണം.. 9 മാസം സമയം തരും. സമയം ഇവിടെ ആരംഭിക്കുന്നു.
നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് മികച്ചത് ആശംസിക്കുന്നു
സ്വപ്നം കാണു. അത് ലക്ഷ്യമാക്കുക. ഇത് നേടുക. ഞങ്ങളുടെ വരാനിരിക്കുന്ന എല്ലാ സിനിമകള്‍ക്കും വരാനിരിക്കുന്ന മറ്റു പലതിനുമായി കാത്തിരിക്കുന്നു',-വിപിന്‍ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എഴുതി.