കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (11:02 IST)
ഉണ്ണി മുകുന്ദന്‍ പിറന്നാള്‍ ആഘോഷിക്കുകയാണ്. നടന്‍ നിലവില്‍ തമിഴ് സിനിമ തിരക്കിലാണ്.നടന്‍ ശശികുമാറും സിനിമ സെറ്റിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് ഉണ്ണിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ഉണ്ണി പോലും അറിയാതെ സര്‍പ്രൈസ് ആയി കാര്യങ്ങള്‍ നിക്കി.
രാത്രിയായിരുന്നു ഉണ്ണിക്കായി സഹപ്രവര്‍ത്തകര്‍ സര്‍പ്രൈസ് ഒരുക്കിയത്. വലിയൊരു പൂമാല ഇട്ടാണ് ഉണ്ണിയോടുള്ള സ്‌നേഹം അവര്‍ പ്രകടിപ്പിച്ചത്. വലിയൊരു കേക്കും അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു. ആശംസകള്‍ എഴുതിയ വമ്പന്‍ കട്ട് ഔട്ട് അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കി.
വെട്രിമാരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്‍. 'കരുടന്‍' എന്നാണ് ചിത്രത്തിന് പേര്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കുംഭകോണത്തില്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.മധുരൈ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് ലഭിക്കുന്ന വിവരം.