ഓണം ബമ്പര്‍ ടിക്കറ്റിന് സമ്മാനമടിച്ചോ ? ബാലയുടെ ഭാര്യ പറയുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (12:06 IST)
66.5 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍ ആണ് ഇത്തവണ വിറ്റ് പോയത്. 25 കോടിയുടെ സമ്മാന ജേതാവിനായി കേരളക്കര കാത്തിരിക്കുകയാണ്. കോയമ്പത്തൂരില്‍ ഉണ്ടെന്നാണ് ലഭ്യമായ വിവരം. നടന്‍ ബാലയുടെ ഭാര്യ എലിസബത്ത് ഉദയനും തന്റെ ഭാഗ്യം പരീക്ഷിക്കാനായി ഓണം ബംബര്‍ എടുത്തിരുന്നു.

തന്റെ ടിക്കറ്റിന് സമ്മാനം ലഭിച്ചുവോ എന്ന കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്.


ഇതിനുമുമ്പും ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലം എലിസബത്തിന് ഉണ്ട്. പക്ഷേ വലിയ സമ്മാനങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം 2000 രൂപ ആണെന്നും എലിസബത്ത് തന്നെ പറയുന്നു. എല്ലാവരെയും പോലെ കൈനിറയെ പ്രതീക്ഷകളോടെയാണ് ഓണം ബംബര്‍ എടുത്തത്.

എന്നാല്‍ തനിക്ക് സമ്മാനം ഏതും തന്നെ കിട്ടിയില്ലെന്നാണ് എലിസബത്ത് പറയുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :