'ഈ ഫോട്ടോയ്ക്ക് 14 വര്‍ഷത്തെ പഴക്കം'; ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (11:01 IST)

മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ ലോഹിതദാസ് യാത്രയായി 12 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് ഉണ്ണി മുകുന്ദന്‍. ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് സംവിധായകനൊപ്പം എടുത്ത ചിത്രം അദ്ദേഹം പങ്കുവെച്ചു.

'ഈ ഫോട്ടോയ്ക്ക് 14 വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും ..എന്റെ ഓര്‍മ്മകളില്‍, ഇന്നലെ പോലെ'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ജൂണ്‍ 28ന്
ലോഹിതദാസിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി
അമരാവതിയില്‍ എല്ലാവര്‍ഷവും എത്താറുണ്ടായിരുന്നു. കോവിഡ് കാലത്ത് മനസ്സുകൊണ്ട് അവര്‍ക്ക് ഒത്തുചേരും.
ലോഹിയുടെ ഭാര്യ സിന്ധുവും മക്കളായ വി യശങ്കറും ഹരികൃഷ്ണനും ഭാര്യ വിദ്യയും അമരാവതിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി കഴിയുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :