'എന്തൊരു മികച്ച സിനിമ';ആര്‍ആര്‍ആര്‍ കണ്ട് ഉണ്ണിമുകുന്ദന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (14:22 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ കണ്ട് ഉണ്ണിമുകുന്ദന്‍.എന്തൊരു മികച്ച സിനിമ എന്നാണ് നടന്‍ പറയുന്നത്. അല്ലൂരി റാം ബിഗ് സ്‌ക്രീനിലേക്ക് കടക്കുന്ന നിമിഷത്തെ കുറിച്ചും രാം ചരണിന്റെ പ്രകടനത്തെ കുറിച്ചും ഉണ്ണി മുകുന്ദന് പറയാനേറെയുണ്ട്.ജൂനിയര്‍ എന്‍ടിആര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു എന്നും അജയ് ദേവ്ഗണിനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ത്രില്ലിംഗ് അനുഭവമായിരുന്നുവെന്നും ഉണ്ണി പറയുന്നു. സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നെ പറഞ്ഞുകൊണ്ടാണ് നടന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് റിലീസ്. 3 മണിക്കൂര്‍ 6 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :