റിലീസാകാത്ത ചിത്രത്തെ കൊല്ലാൻ ശ്രമിക്കുന്നു, ജയ് ഗണേഷിനെതിരായ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദൻ

unni Mukundan,Jai ganesh
അഭിറാം മനോഹർ| Last Modified ബുധന്‍, 31 ജനുവരി 2024 (16:09 IST)
താന്‍ പറയാത്ത കാര്യം പ്രചരിപ്പിച്ച് തന്റെ റിലീസാകാനിരിക്കുന്ന സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്‍ പറഞ്ഞതെന്ന പേരില്‍ പ്രചരിക്കപ്പെടുന്ന കാര്‍ഡുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ചാറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് നടന്‍ ഇക്കാര്യം സമൂഹമാധ്യത്തിലൂടെ വിശദീകരിച്ചത്. ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട എന്ന രീതിയില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞെന്ന കാര്‍ഡ് ഷെയര്‍ ചെയ്യുന്നതിനെതിരെയാണ് ഉണ്ണി മുകുന്ദ പ്രതികരിച്ചത്.

ഇതുപോലെ ചിലത് വൈറലാകുന്നുവെന്നും എന്നാല്‍ ഇതില്‍ സത്യമെത്രമാത്രമുണ്ടെന്ന് വിവരമുള്ളവര്‍ക്ക് മനസിലാകുമെന്നും ഉണ്ണി പറയുന്നു. ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ


റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്‌റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട.

എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :