'5 വര്‍ഷം മുമ്പേ സിനിമ നിര്‍മാണത്തിലേക്കെത്തേണ്ടതായിരുന്നു'; ഉണ്ണി മുകുന്ദന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 22 ജനുവരി 2022 (11:44 IST)

ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ പ്രദര്‍ശനം തുടരുകയാണ്. 25 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന 'ബ്രൂസ് ലീ'യും ഉണ്ണി തന്നെ നിര്‍മ്മിക്കും. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. താന്‍ 5 വര്‍ഷം മുന്‍പേ തന്നെ സിനിമ എന്ന് ഉണ്ണി മുകുന്ദന്‍.

5 വര്‍ഷം മുന്‍പേ തന്നെ ഞാന്‍ നിര്‍മാണത്തിലേക്കെത്തേണ്ടതായിരുന്നു. പക്ഷെ എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ടല്ലോ. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്. ഞാന്‍ തന്നെ സിനിമ നിര്‍മിച്ചത് കൊണ്ട് ഇതെനിക്ക് കൂടുതല്‍ സംതൃപ്തി നല്‍കിയതായാണ് എനിക്ക് തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

നിര്‍മാണം തലവേദന പിടിച്ച പണിയാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ നന്നായി തയ്യാറെടുത്തിരുന്നതിനാല്‍ എന്റെ അനുഭവം അങ്ങനെയായിരുന്നില്ല. 'മേപ്പടിയാന്‍' എന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരിക്കുമെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :