'ഹൃദയം'ത്തിന് അവാര്‍ഡ് കിട്ടിയത് അത്ര പിടിച്ചിട്ടില്ലെന്ന് തോന്നുന്നു, സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (15:01 IST)

2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങിയ ഹൃദയത്തിന് ആശംസകള്‍ എപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ക്ക് മറിച്ച് അഭിപ്രായം ഉണ്ട്. 'ഹൃദയം' അവാര്‍ഡിനുള്ള പടമുണ്ടോ എന്നാണ് അവര്‍ ചോദിക്കുന്നത്.
തിയേറ്ററുകളില്‍ ആളെ നിറയ്ക്കാനായി എന്നതുകൊണ്ട് മാത്രം ചിത്രം ജനപ്രിയ സിനിമ ആകുമോ എന്ന ചോദ്യവും ഉയരുന്നു.ഹൃദയം മൊത്തത്തില്‍ ഒരു ക്രിഞ്ച് പടമായിരുന്നെന്നും സംസ്ഥാന പുരസ്‌കാരം പോലെ ഒരു നേട്ടം അര്‍ഹിക്കുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡിനായി ഒരു സിനിമ സോഷ്യല്‍ മീഡിയ തന്നെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഇന്ദ്രന്‍സ് നായകനായെത്തിയ 'ഹോം' ആണ് അവാര്‍ഡ് അര്‍ഹിക്കുന്നതെന്നാണ് 'ഹൃദയം' വിമര്‍ശകരുടെ അഭിപ്രായം.
ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' നോട് ഏറ്റുമുട്ടുകയാണ് ഹൃദയം ജനപ്രിയ സിനിമയായി മാറിയത്.ഹോം, തിങ്കളാഴ്ച നിശ്ചയം, മിന്നല്‍ മുരളി എന്നീ സിനിമകളായിരുന്നു ജനപ്രിയ ചിത്രത്തിനായി മത്സരിച്ച മറ്റ് ചിത്രങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :