കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (15:09 IST)
ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. കോട്ടയത്ത് തിരുന്നക്കര ക്ഷേത്രത്തില്‍ വെച്ച് സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നു.
സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകന്‍ ഭദ്രന്‍ നിര്‍വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് വൈശാഖും നിര്‍വഹിച്ചു.
സാധാരണ സിനിമകളില്‍ കാണാറുള്ള പോലെ അന്വേഷണങ്ങളുടെ കഥയല്ല ചിത്രം പറയുന്നതെന്നും മറിച്ച് അന്വേഷകരുടെ കഥയാണ് സിനിമ പറയുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം) തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാപ്പയ്ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ രണ്ട് പുതുമുഖ നായികമാര്‍ ഉണ്ടാകും. കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്.കോട്ടയം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി രണ്ടു ഘട്ടങ്ങളായി ചിത്രീകരണം പൂര്‍ത്തിയാകും.
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ചായാഗ്രഹണം - ഗൗതം ശങ്കര്‍.എഡിറ്റിംഗ് - സൈജു ശ്രീ ധര്‍.
,