മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത് :കലാഭവന്‍ മണി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (11:27 IST)
കലാഭവന്‍ മണിയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍ വിനയന്‍. മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയതെന്നും ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ എന്നുമാണ് സംവിധായകന്‍ കുറിക്കുന്നത്.

വിനയന്റെ വാക്കുകളിലേക്ക്

മണി യാത്രയായിട്ട് ഏഴു വര്‍ഷം...സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു..

ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്‍േറതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്...

ഇതിനെയാണല്ലോ വിധി എന്നു നമ്മള്‍ പറയുന്നത്... ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ.... ആദരാഞ്ജലികള്‍...

കലാഭവന്‍ മണിയിലെ പ്രതിഭയെ കണ്ടെത്തിയത് സംവിധായകന്‍ വിനയന്‍ ആണ്.ഹാസ്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ 'വാസന്തിയും ലഷ്മിയും പിന്നെ ഞാനും','കരുമാടിക്കുട്ടന്‍' എന്നീ ചിത്രങ്ങളിലൂടെ, മണിയെ നല്ലൊരു നടന്‍ ആക്കി മാറ്റാനുള്ള ഊര്‍ജ്ജം നല്‍കിയത് വിനയന്റെ ഈ സിനിമകളാണ്.

സെന്തില്‍ കൃഷ്ണ എന്ന നടനെ ലോകം അടുത്തറിഞ്ഞത് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തിലൂടെയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :