ടോവിനോ തോമസ് വീണ്ടും പോലീസ് യൂണിഫോമില്‍,'അന്വേഷിപ്പിന്‍ കണ്ടെത്തും' വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 മെയ് 2022 (15:11 IST)

ടോവിനോ തോമസ് പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. 90 കളില്‍ നടക്കുന്ന സിനിമയൊരു ത്രില്ലറാണ്. 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...'- എന്നതാണ് ടാഗ് ലൈന്‍.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.
ജിനു വി. എബ്രഹാം രചന നിര്‍വഹിക്കുന്നു.സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സൈജു ശ്രീധരന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :