ജീവിതത്തില്‍ എന്നും പിന്‍ബലമായിരുന്ന മണി:ദിലീപ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (15:06 IST)
കലാഭവന്‍ മണിയുടെ ഓര്‍മ്മകളിലാണ് നടന്‍ ദിലീപ്. ചാലക്കുടി കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ വെച്ച് കലാഭവന്‍ മണിയുടെ ഏഴാം വാര്‍ഷിക അനുസ്മരണ യോഗം നടന്നു.

'ജീവിതത്തില്‍ എന്നും പിന്‍ബലമായിരുന്ന മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്പുക്കള്‍'- ദിലീപ് കുറിച്ചു.
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ബാന്ദ്ര ഒരുങ്ങുകയാണ്.ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഉടന്‍ എന്ന സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന സിനിമയില്‍ നീത പിള്ളയാണ് നായിക. ദിലീപിന്റെ 148-ാമത്തെ സിനിമ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :