അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:26 IST)
തല്ലുമാലയുടെ വൻ വീജയത്തിന് ശേഷമൊരുങ്ങുന്ന ടൊവിനോ ചിതൃമായ അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. താരം ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകത അജയൻ്റെ രണ്ടാം മോഷണത്തിനുണ്ട്.
190000,1950,1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ്
സിനിമ കഥ പറയുന്നത്. മണിയൻ,അജയൻ,കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.എന്ന്, നിന്‍റെ മൊയ്‌തീൻ', 'കുഞ്ഞിരാമായണം', 'ഗോദ', 'കൽക്കി' എന്നീ ചിത്രങ്ങളുടെ മുഖ്യ
സഹ സംവിധായകനായിരുന്ന
ജിതിൻ ലാല്‍ ആണ് അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൻ്റെ സംവിധായകൻ.
കൃതിഷെട്ടിയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാളം സിനിമയാണിത്. ടൊവിനോയെ കൂടാതെ ബെസിൽ ജോസഫ്,ജഗദീഷ്,ഹരീഷ് ഉത്തമൻ,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.