ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍, ഇന്ന് സംവിധായകനായി മാറിയ കുട്ടിതാരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (15:13 IST)
'ഡിയര്‍ ഫ്രണ്ട്' എന്ന ടോവിനോ തോമസ് ചിത്രം സംവിധാനം ചെയ്തുകൊണ്ട് വലിയ തിരിച്ചുവരവിന് പാതയിലാണ് വിനീത് കുമാര്‍. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടനെ തേടി ആദ്യമായി സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത് മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു.

1988 ല്‍ പി.എന്‍. മേനോന്‍ ഒരുക്കിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിനീത് കുമാര്‍ സിനിമയിലെത്തിയത്. അടുത്തവര്‍ഷം വടക്കന്‍ വീരഗാഥയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള ചലച്ചിത്ര പുരസ്‌കാരം നടനെ തേടി എത്തി.


സേതുരാമയ്യര്‍ സിബിഐ, അഴകിയ രാവണന്‍, അപരിചിതന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ്, ഇന്‍സ്‌പെക്ടര്‍ ബലറാം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെയൊപ്പം വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :