വെറുതെ ഇരുന്ന് ഡയലോഗ് പറയുന്നതിനപ്പുറത്തേക്ക് നാരദിനില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റി :ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (15:07 IST)

നാരദന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ച് ടോവിനോ പറയുന്നു.
നടന്‍ എന്ന നിലയില്‍ താന്‍ വളരെ തൃപ്തനായ ഒരു സിനിമയാണ് നാരദന്‍ എന്നാണ് ടോവിനോ പറയുന്നത്.വെറുതെ ഇരുന്ന് ഡയലോഗ് പറയുന്നതിനപ്പുറത്തേക്ക് നാരദിനില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് കൂടി ഉണ്ടായിരുന്നു. അത് ഒരിക്കലും നിലവിലുള്ള മാധ്യമപ്രവര്‍ത്തകരുമായി സാമ്യം തോന്നാനും പാടില്ല എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതല്‍ പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ പ്രൊസസും വളരെ രസകരമായിരുന്നുവെന്ന് ടോവിനോ പറഞ്ഞു.
ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :